സഹതടവുകാരന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോടും ജയില്‍ സൂപ്രണ്ടിനോടും ആവശ്യപ്പെട്ടത്. തടവുകാരന്‍ ചികിത്സ ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ ഡോക്ടര്‍ അവഗണിച്ചുവെന്നും പലവട്ടം പിന്നെയും അറിയിച്ചിട്ടും തടവുകാരനായ സന്തോഷ് മാധവനുമായി ഡോക്ടര്‍ സംസാരിച്ചിരിക്കുകയായിരുന്നുവെന്നുമാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
