ഒരു തെറ്റ് സംഭവിച്ചാല്‍  പിന്നെ അത് ആവര്‍ത്തിക്കാതെ നോക്കുകയാണ് വേണ്ടത് എന്നാല്‍ ഇവിടെ ചില പോലീസുകാര്‍ തെറ്റ് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്.

കൊച്ചി:വാരപ്പുഴ പോലീസിന്‍റെ കസ്റ്റഡിയില്‍ വച്ച് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ്. ശ്രീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികളഇത്തരം ആളുകളെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു തെറ്റ് സംഭവിച്ചാല്‍ പിന്നെ അത് ആവര്‍ത്തിക്കാതെ നോക്കുകയാണ് വേണ്ടത് എന്നാല്‍ ഇവിടെ ചില പോലീസുകാര്‍ തെറ്റ് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന കാര്യവും വളരെ ഗൗരവമുള്ളതാണെന്നും മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. 

അതേസമയം ശ്രീജത്തിന്‍റെ കസ്റ്റഡി മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്താണ് നടന്നന്തെന്നറിയാന്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം പ്രത്യേകസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ അറിയിക്കും -മാധ്യമങ്ങളെ കണ്ട ഡിജിപി പറഞ്ഞു.