എംഎല്‍എമാരായ പി കെ ബഷീര്‍, പാറയ്ക്കല്‍ അബ്ദുള്ള സുപ്രീംകോടതി അഭിഭാഷകനായ സയ്യിദ് മര്‍സൂഖ് ബാഫഖി തങ്ങള്‍ എന്നിവര്‍ തിങ്കളാഴ്ച്ച നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഇ അഹമ്മദിന്റെ കുടുംബത്തിന്റെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി പൊലീസ് കമ്മീഷണറും ആര്‍എംഎല്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടും വിശദീകരിക്കണം. 

ഇ അഹമ്മദിന്റെ മരണം സ്ഥിരീകരിക്കാന്‍ വൈകിച്ചു, ചികിത്സയില്‍ വീഴ്ച്ചവരുത്തി. വെന്റിലേറ്ററില്‍ ഇ അഹമ്മദിനെ പ്രവേശിപ്പിക്കുമ്പോഴും ഇറക്കുമ്പോഴും കുടുംബാംഗങ്ങളുടെ സമ്മതം ചോദിച്ചില്ല, മൃതദേഹം കാണിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ല എന്നീ പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയത്.