റിമാന്‍റ് പ്രതി മരിച്ച സംഭവം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ഡിജിപിയും എക്സൈസ് മേധാവിയും റിപ്പോര്‍ട്ട് നല്‍കണം ഡിജിപിയെ കാണാനൊരുങ്ങി കുടുംബം
തിരുവനന്തപുരം:റിമാന്റ് പ്രതി ചികിത്സയിലിരിക്കേ മരിച്ച സംഭവം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പൂജപ്പുര ജയില് സൂപ്രണ്ട് അതിവേഗ റിപ്പോര്ട്ട് സമര്പ്പിക്കണം. മനുവിന്റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തെണമെന്നാവശ്യപ്പെട്ട് ബന്ധുക്കള് ഡിജിപിയെ കാണും. കഴിഞ്ഞ ബുധനാഴ്ചയാണ് മനു തിരുവനന്തപുരം മെഡിക്കല് കോളേജില് വച്ച് മരിച്ചത്.
ശാരീക അസ്വസ്ഥതകളുമായാണ് മനുവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. മനവിനെ എക്സൈസ് കസ്റ്റഡിയില് മര്ദ്ദിച്ചുവെന്ന ഉറച്ച നിലപാടിലാണ് കുടുബം. കൊട്ടാരക്കര എക്സൈസ് സിഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര് ഡിജിപിയെ കാണും.പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് മര്ദ്ദനമേറ്റ ലക്ഷണങ്ങളില്ലെന്നാണ് കേസന്വേഷിക്കുന്ന കൊല്ലം റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിലപാട്.
ഇയാളുടെ ശാരീരിക ചികിത്സാ പശ്ചാത്തലത്തിന്റെ വിവരങ്ങള് അതിവേഗം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നാണ് ഉത്തരവ്. പൂജപ്പുര ജയില് സൂപ്രണ്ടിനെകൂടാതെ കൊട്ടാരക്കര ജയില് അധികൃതരും ഈ വിവരം അറിയിക്കണം. സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും റിമാന്റ് പ്രതിയെ സൂക്ഷിക്കുമ്പോള് പാലിക്കേണ്ട നിബന്ധനകള് പുറപ്പെടുവിച്ചിട്ടുണ്ട്. ഫോറൻസിക് വിവരങ്ങള് ഉള്പ്പെടുത്തി മൂന്നാഴ്ചയ്ക്കകം സംസ്ഥാന ഡിജിപിയും എക്സൈസ് മേധാവിയും റിപ്പോര്ട്ട് നല്കണമെന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി.
