മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു

First Published 4, Mar 2018, 2:52 PM IST
Hunt for missing Malaysian plane likely to end in June
Highlights
  • ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു

ക്വാലലംപൂര്‍: ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു.  ഈ വര്‍ഷം ജൂണ്‍ വരെ തിരച്ചില്‍ നടത്തിയാല്‍ മതിയെന്നാണ് മലേഷ്യന്‍ സര്‍ക്കാറിന്‍റെ തീരുമാനം.നേരത്തെ വിമാനത്തിന്റെ അവശിഷ്ടം എന്ന് കരുതുന്ന ഭാഗങ്ങള്‍ മഡഗാസ്‌കറില്‍ നിന്ന് കണ്ടെത്തിയിരുന്നു.

 നാല് വര്‍ഷം മുന്‍പ് മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പോയ മലേഷ്യന്‍ വിമാനം കാണാതായത്. എംഎഎച്ച് ബോയിംഗ് 777 വിമാനമാണ് കാണാതായത്. ചൈന, ഓസ്‌ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു തെരച്ചില്‍ നടത്തിയത്. 

വിമാനം കാണാതാവുമ്പോള്‍ 239 യാത്രക്കാരും 20 ഓളം ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. തിരച്ചില്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട കേസുകളും തീരുമാനമാക്കാന്‍ സാധിക്കൂ.

loader