വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ നായാട്ടിനു പോയ ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ തോട്ടമുടമയും സുഹൃത്തും കസ്റ്റഡിയിൽ. കാരക്കാട് സ്വദേശി മത്തച്ചനും കുമളി സ്വദേശി ബെന്നിയുമാണ് കസ്റ്റഡിയിലായത്. കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. മത്തച്ചന്‍റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണു രാജമുടി സ്വദേശി ഷാജിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. നെഞ്ചിലേറ്റ വെടിയായിരുന്നു മരണകാരണം.