സാന്‍റോ ഡോമിനാഗോ: കരീബിയൻ തീരത്തും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും വൻ നാശം വിതച്ച് ഇർമ ചുഴലിക്കാറ്റ് ഇപ്പോൾ ഹെയ്ത്തിയിൽ ആഞ്ഞടിക്കുകയാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിൽ പത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. ചുഴലിക്കാറ്റ് ക്യൂബയെ ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. ചുഴലിക്കാറ്റിന് മുന്നോടിയായി അമേരിക്കയിലെ ഫ്ലോറിഡ തീരത്തുളളവരെ ഒഴിപ്പിച്ചു തുടങ്ങി. പന്ത്രണ്ട് ലക്ഷത്തിലേറെ പേരെ ഇതുവരെ ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ചില നഗരങ്ങൾ പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ടുകൾ.