പ്രായപൂര്‍ത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ  താനെയിലാണ് ദാരുണമായ സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ്  അറസ്റ്റ്. മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

താനെ: പ്രായപൂര്‍ത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് ദാരുണമായ സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

17കാരിയായ നവവധുവും ഭര്‍ത്താവും ബദ്‌ലാപൂരിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സമയത്തായിരുന്നു പീഡനം നടന്നത്. വീട്ടിലെത്തിയ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ തൂവാല പെണ്‍കുട്ടിയുടെ വായില്‍ തിരുകിയ ശേഷം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് ഭര്‍ത്താവാണെന്ന് പൊലീസ് വിശദമാക്കി. 

സംഭവം പുറത്ത് പറയാതിരിക്കാന്‍ മരുമകന്‍ ദിവസവും മകളെ ഭീക്ഷണിപ്പെടുത്തിരുന്നതായി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയല്‍ പറയുന്നു. പോസ്‌കോ നിയമം, ശൈശവ വിവാഹ നിയമം എന്നി വകുപ്പികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.