Asianet News MalayalamAsianet News Malayalam

അധ്യാപികയെ വെടിവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയുമടക്കം മൂന്ന് പേര്‍ പിടിയില്‍

ഏഞ്ചലുമായുണ്ടായിരുന്ന മജ്ഞീതിന്‍റെ അവിഹിത ബന്ധത്തെ സുനിത എതിര്‍ത്തിരുന്നു. അതിനാല്‍ ഇരുവരും ചേര്‍ന്ന് സുനിതയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു

husband and his lover and one another  arrested in teacher shot dead case
Author
Delhi, First Published Nov 2, 2018, 1:10 PM IST

ദില്ലി: അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.  ദില്ലിയിലെ ബവാനയിലാണ് 38 കാരിയായ സുനിതയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവ് മഞ്ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത എന്നാ ശശി പ്രഭ (26), സുഹൃത്ത് രാജീവ് എന്നിവരാണ് അറസ്റ്റിലായത്. 

ഏഞ്ചലുമായുണ്ടായിരുന്ന മജ്ഞീതിന്‍റെ അവിഹിത ബന്ധത്തെ സുനിത എതിര്‍ത്തിരുന്നു. അതിനാല്‍ ഇരുവരും ചേര്‍ന്ന് സുനിതയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. സ്കൂളിലേക്ക് പോകുന്നതുവഴി സുനിതയെ അജ്ഞാന്‍ വെടിവച്ച് കൊല്ലുകയായിരുന്നു. 16 കാരിയായ മകള്‍ക്കും 8 വയസ്സുകാരനായ മകനുമൊപ്പമാണ് സുനിത താമസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മൂവരെയും പിടികൂടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios