കൊട്ടാരക്കര മൈലം പഞ്ചായത്തിലെ തെക്കേകരയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ അടിപിടി കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തെക്കേകര മോസ്കോ ജംഗ്ഷനില്‍ കലാഭവനം ജ്യോതി ലക്ഷ്മിയാണ് മരണപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ, ജ്യോതി ലക്ഷ്മിയും ഭര്‍ത്താവ് ശ്രീധരനും ഒന്‍പത് വയസ്സുള്ള മകള്‍ ശ്രീലേഖയും ഒരുമിച്ചാണ് താമസിക്കുന്നത്. സംഭവ ദിവസം ജ്യോതി ലക്ഷ്മിയും ഭര്‍ത്താവും മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലെത്തി. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് കരുതുന്നത്.

തമിഴ്നാട് സ്വദേശിയാണ് മരിച്ച ജ്യോതി ലക്ഷ്മി. കശുവണ്ടി തൊഴിലാളികളാണ് ഇരുവരും. കൊലപാതക വിവരം പ്രതിതന്നെ നേരിട്ടെത്തിയാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അറിയിയിച്ചത്. ഫ്യൂരിഡാന്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോലേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.