തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ക്രിമിനല്‍ തക്കാളി ഷാജി എന്നറിയപ്പെടുന്ന ഷാജിയാണ് ഭാര്യ ജോളിയെ തടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. ഫോര്‍ട്ട് പൊലീസ് പ്രതി ഷാജിയെ കസ്റ്റഡിയിലെടുത്തു.