സ്ത്രീധന തര്‍ക്കം;  ഭൂമി നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

First Published 31, Mar 2018, 10:06 AM IST
husband killed wife over land dispute
Highlights
  • ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

ഹൈദരാബാദ്: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. ഹൈദരാബാദിലെ കുക്കട്ടപ്പള്ളിയിലാണ് ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത്. ജെ. ശ്രീനുവിന്‍റെ ഭാര്യ 27 കാരിയായ ദേവി ആണ് മരിച്ചത്. തനിക്ക് നല്‍കാമെന്നേറ്റ ഭൂമി അമ്മ മറ്റൊരാള്‍ക്ക് വിറ്റതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. 

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീനുവും ദേവിയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് ആണ്‍ കുട്ടികളുണ്ട്. കൂലിപ്പണിക്കാരനാണ് ശ്രീനു. വിവാഹ സമയത്ത് ദേവിയുടെ അമ്മ ശ്രീധനമായി ശ്രീനുവിന് നല്‍കാമെന്നേറ്റ ഭൂമി മറ്റൊരാള്‍ക്ക് വിറ്റതാണ് ശ്രീനുവിനെ ചൊടിപ്പിച്ചത്. അത് ഇതുവരെയും നല്‍കിയില്ലെന്നത് മാത്രമല്ല, ദേവിയുടെയും ശ്രീനുവിന്‍റെയും അറിവോ സമ്മതമോ ഇല്ലാതെ ഇത് വിറ്റതും തര്‍ക്കത്തിന് ഇടയാക്കി. 

സംഭവം അറിഞ്ഞ ദേവി വീട്ടിലെത്തി അമ്മയുമായി വഴക്കിട്ടിരുന്നു. അമ്മയില്‍നിന്ന് ഭൂമി വാങ്ങിയ ആളുമായും ദേവി വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ അയാളുമായി വഴക്കിടുന്നതിനെ ശ്രീനു എതിര്‍ത്തിരുന്നു. എന്നാല്‍ ദേവിയുടെ കുടുംബത്തിന് മുമ്പില്‍ വച്ച് അവര്‍ ഭര്‍ത്താവ് ശ്രീനുവിനെ തുടര്‍ച്ചയായി മര്‍ദ്ദിച്ചു.

പിന്നീട് വീട്ടിലെത്തിയ ശ്രീനുവും ദേവിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശ്രീനും ദേവിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മക്കള്‍ രാവിലെ ഉണര്‍ന്നത് മുതല്‍ കരയുന്നത് കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് ദേവി ബോധരഹിതയായി കിടക്കുന്നത് കണ്ടത്.  

loader