ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തെന്ന് ഭാര്യ കോടതിക്ക് പുറത്തുവെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ഗുവാഹത്തി:മകളെ ബലാത്സംഗം ചെയ്തെന്ന കേസില് കുറ്റാരോപിതനായ യുവാവ് കോടതി പരിസരത്ത് വച്ച് ഭാര്യയെ കുത്തിക്കൊന്നു.ആസാമിലെ ദില്ബുര്ഗ് സെഷന്സ് കോടതി പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്. ഭാര്യ റിതാ നഹര് ദേക്കയും ഭര്ത്താവ് പൂര്ണ നഹര് ദേക്കയും വാദം കേള്ക്കുന്നതിനായി കോടതിയില് എത്തിയതായിരുന്നു. കോടതിക്ക് പുറത്ത് ഒരു ബെഞ്ചില് ഇരിക്കുകയായിരുന്നു ഇരുവരും. തുടര്ന്ന് ഇയാള് ഭാര്യയെ കൂത്തുകയായിരുന്നു. ഒമ്പത് മാസങ്ങള്ക്ക് മുമ്പാണ് റിതാ ഭര്ത്താവിനെതിരെ പൊലീസില് പരാതി നല്കിയത്.
താന് നിരപരാധിയാണ്. മകളെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ഭാര്യ തന്നെ കള്ളക്കേസില് കുടുക്കുകയായിരുന്നു അതിനാല് താന് അവളെ കൊന്നെന്നാണ് കൃത്യത്തിന് ശേഷം യുവാവ് പറഞ്ഞത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
