ആസിഡ് ആക്രമണത്തില്‍ യുവതിക്ക് ഗുരുത പരിക്ക് ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു
ഉത്തര്പ്രദേശ്: പെണ്കുഞ്ഞിനെ പ്രസവിച്ച വനിത കോണ്സ്റ്റബിളിനെ ഭര്ത്താവ് ആസിഡ് ഒഴിച്ചു പൊള്ളിച്ചു. മുസര്ഫര് നഗറിലാണ് സംഭവം. ആസിഡ് ആക്രമണത്തില് ഗുരുതര പരിക്കേറ്റ ആര്പിഎഫ് കോണ്സ്റ്റബിള് കോമളിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ദില്ലിയില് ജോലി ചെയ്യുന്ന കോമള് ഗര്ഭിണിയായതിന് പിന്നാലെ കുടുംബ പ്രശ്നത്തെ തുടര്ന്ന് ഭര്ത്താവ് കപില് കുമാറുമായി അകന്ന് കഴിയുകയായിരുന്നു.
കപില്കുമാറിനെതിരെ കോമളിന്റെ പരാതിയില് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലി കപിലും ബന്ധുക്കളും കോമളിനെയും നിരന്തരം അപമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോമളിന്റെ വീട്ടിലെത്തി കപില് കുമാര് ബഹളം വച്ചു. തര്ക്കത്തിനൊടുവില് കയ്യില് കരുതിയിരുന്ന ആസിഡ് കോമളിന് നേരെ വലിച്ചെറിയുകയായിരുന്നു.
