ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം പെരുമ്പാവൂർ സ്വദേശി ആത്മഹത്യ ചെയ്തു സംഭവം കൊച്ചി ഇടപ്പള്ളിയിൽ 

കൊച്ചി: കൊച്ചിയിൽ ഭാര്യയെും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം ഇടപ്പളളിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. 

പെരുമ്പാവൂർ സ്വദേശി മനോജാണ് ഭാര്യ സന്ധ്യയെയും അമ്മ ശാരദയെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടേറ്റ ഇരുവരും വീടിന് പുറത്തിറങ്ങിയതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്. ഇതോടെ മനോജ് മുറിയിൽ കയറി ആത്മഹത്യ ചെയ്തു. സന്ധ്യയെയും അമ്മയെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് സന്ധ്യ. മനോജും ഇതേ ആശുപത്രിയിൽ നേരത്തെ ജോലിനോക്കിയിരുന്നു.