കോഴിക്കോട്: കോഴിക്കോട് നന്തി സ്വദേശി ഹന്ന അസീസിന്റെ മരണത്തില്‍ ഭര്‍ത്താവ് മുഹമ്മദ് നബീല്‍ പൊലീസ് കസ്റ്റഡിയില്‍. മേപ്പയൂര്‍ പൊലിസാണ് നബീലിനെ കസ്റ്റഡിയിലെടുത്തത്. .

ബലിപെരുന്നാള്‍ ദിനത്തിലാണ് ഹന്ന അസീസിനെ ഭര്‍തൃ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബം മേപ്പയൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹന്ന മരിച്ചു. ഹന്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേതു ടര്‍ന്നാണ് ഭര്‍ത്താവ് നബീലിനെ മേപ്പയൂ!ര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബലി പെരുന്നാള്‍ ദിനത്തില്‍ ഇരുവരും ഹന്നയുടെ വീട്ടില്‍ പോയിരുന്നു. ഭര്‍തൃ വീട്ടിലേക്ക് വരുന്നതിനിടെ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും വീട്ടിലെത്തിയ ഉടനെ കലഹം തുടര്‍ന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമേ ആയിട്ടുള്ളൂ. ഗര്‍ഭിണിയായ ഹന്നയെ നബീല്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ക്ക് ആരോപണമുണ്ട്.