സൗദി യുദ്ധക്കപ്പലിന് നേരെ ഹൂത്തി ആക്രമണം. യമനിലെ ഹുദൈദ തുറമുഖ തീരത്തു വെച്ച് ഇന്നലെയാണ് സൗദി യുദ്ധക്കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം ഉണ്ടായത്.

പട്രോള്‍ നടത്തുകയായിരുന്ന കപ്പലിന് നേരെ മൂന്ന്‍ ചാവേര്‍ ബോട്ടുകള്‍ ആണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കപ്പലില്‍ ഉണ്ടായിരുന്ന രണ്ട് സൈനികര്‍ മരണപ്പെട്ടതായി സഖ്യസേന വെളിപ്പെടുത്തി.

മൂന്ന് സൈനികര്‍ക്ക് പരിക്കുണ്ട്. ഹൂത്തി ബോട്ടുകളില്‍ ഒന്ന് കപ്പലിന്‍റെ പിന്‍ഭാഗത്ത് ഇടിച്ചു പൊട്ടിത്തെറിച്ചു. ആക്രമണത്തിന് ശേഷവും യുദ്ധക്കപ്പല്‍ പട്രോളിംഗ് തുടര്‍ന്നതായി നേവി അറിയിച്ചു. ഹുദൈദ തുറമുഖത്ത് ഹൂത്തി ഭീകരവാദികളുടെ സ്വാധീനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് യമനിലെക്ക് സഹായം എത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.