ഹൈദരബാദ്: ഹൈദരാബാദില്‍ ചലച്ചിത്ര താരങ്ങള്‍ അടങ്ങുന്ന സെക്സ് റാക്കറ്റ് പോലീസ് വലയിലായി. സംഘത്തില്‍ തെലുങ്ക് സിനിമനടിമാരും, ബംഗാളി ടെലിവിഷന്‍ നടിമാരും അടങ്ങുന്നു എന്നാണ് സംഘത്തെ പിടിച്ച ഹൈദരബാദ് നോര്‍ത്ത് സോണ്‍ ടാസ്ക് ഫോര്‍സ് പറയുന്നച്. പിടിയിലായ നടിമാരില്‍ നിന്ന് 50,000 രൂപ വീതം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മുന്‍പ് തന്നെ മയക്കുമരുന്ന് മാഫിയയുമായ ബന്ധത്തിന്‍റെ പേരില്‍ ഹൈദരബാദ് കേന്ദ്രീകരിച്ച സിനിമ രംഗം ഏറെ വിവാദങ്ങളിലായിരുന്നു അതിന് പിന്നാലെയാണ് പുതിയ അറസ്റ്റുകള്‍. വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റിന്‍റെ കണ്ണികളാണ് പിടിയിലായത് എന്നാണ് പോലീസ് പറയുന്നത്.
കൃത്യമായ സൂചനകളുടെ ബലത്തിലായിരുന്നു. ഹൈദരബാദ് പോലീസിന്‍റെ നീക്കം. നോര്‍ത്ത് ഹൈദരബാദിലെ ഒരു ഹോട്ടലില്‍ നിന്ന് പോലീസ് ആദ്യം മനീഷ് കഡാക്കിയ എന്നയാളെ പിടികൂടി. ഇയാള്‍ക്കൊപ്പം ഹോട്ടല്‍ മാനേജറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവിടെ നിന്നാണ് പിന്നീട് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തത്.
ഒരു രാത്രിക്ക് 50,000 മുതല്‍ 1 ലക്ഷംവരെയാണ് ഇവര്‍ വാങ്ങിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഈ സംഘത്തിലെ കൂടുതല്‍പ്പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.
