ഹൈദരാബാദ്: ആത്മഹത്യാകാരണം വിശദീകരിക്കുന്ന വീഡിയോ ചിത്രീകരിച്ച് പത്തൊമ്പതുകാരൻ ജീവനൊടുക്കി. വാതുവെപ്പിൽ കുരുങ്ങിയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് പറയുന്ന വീഡിയോയിൽ, ഇനിയാരും വാതുവെപ്പില്‍ പങ്കെടുക്കരുതെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. ഹൈദരാബാദിനടുത്ത ദോഫാൻപള്ളി ഗ്രാമത്തിലെ വിജയ്(19) എന്ന നരസിങാണ് മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചത്.
വാട്സാപ്പിലൂടെ രണ്ട് ദിവസം മുമ്പാണ് വിജയിന്റെ മാതാപിതാക്കൾക്ക് ഇൗ വീഡിയോ ലഭിച്ചത്. എന്നാൽ വിജയ് ഒരിക്കലും വാതുവെപ്പിൽ ഏർപ്പിടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ പണം കൊടുക്കാത്തതിൽ വിജയ് വളരെ ദു:ഖിതനായിരുന്നുവെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. .
