ഹൈദരാബാദ്: മെഡിസിന് പഠനത്തിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹൈദരാബാദ് റോക്ക് ടൗണ്‍ കോളനിയിലെ എൽബി നഗറിലായിരുന്നു സംഭവം. കേസിൽ യുവതിയുടെ ഭാർത്താവും എൻജിനീയറുമായ ഋഷി കുമാറിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിയഞ്ചുകാരിയായ ഹരിക കുമാറാണ് കൊല്ലപ്പെട്ടത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഇത്തവണയും ഹരിക പരാജയപ്പെട്ടിരുന്നു. എന്നാൽ സ്വകാര്യ കോളജിൽ ഹരികയക്ക് ബിഡിഎസിന് പ്രവേശനം ലഭിക്കുകയും ചെയ്തു. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ നിരാശനായിരുന്ന ഋഷി കലഹം ആരംഭിച്ചു. ഇയാൾ ഹരികയെ പീഡിപ്പിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു.
ഹരിക ജീവനൊടുക്കിയതായി കഴിഞ്ഞ ഞായറാഴ്ച രാത്രി ബന്ധുക്കളെ ഫോണിൽ ഋഷി അറിയിച്ചു. ഹരികയുടെ അമ്മയോടാണ് ഋഷി ഇക്കാര്യം പറഞ്ഞത്. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഹരികയെ ഋഷി തീകൊളിത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്.
