ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെക്കെതിരെ പ്രതികരിച്ച് കമല്‍ഹാസന്‍. അണ്ണാ ഡിഎംകെയുടെ ഭരണം മോശമായതിനാലാണ് രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ ഭരണം മോശമായതിനാലാണ് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആരെയും കാണാത്തതെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരി 21 നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മധുരയില്‍ വച്ച് കമല്‍ഹാസന്‍ നടത്തുന്നത്. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍ കമല്‍ഹാസന്‍റെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ പങ്കെടുക്കും. പിണറായി വിജയനും ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനും ക്ഷണമുണ്ടെന്നാണ് റിപ്പോട്ടുകള്‍.