കൊച്ചി: താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തമിഴ് നടൻ സൂര്യ. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സ്വാഗതാർഹമെന്ന് പ്രതികരിച്ച താരം മുതിർന്ന താരങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞു. പൊങ്കൽ ചിത്രം താനാ സേർന്ത കൂട്ടത്തിന്റെ പ്രചരണാർത്തിന് കൊച്ചിയിൽ എത്തിയതായിരുന്നു സൂര്യ.
അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സമൂഹത്തിനായി നൻമ ചെയ്യണമെന്ന തോന്നൽ നിന്നാണ് അവരുടെ രാഷ്ട്രീയപ്രവേശനം. അത് കൊണ്ട് തന്നെ ഇത്തരം തീരുമാനങ്ങളെ സന്തോഷത്തോടെ കാണുന്നുവെന്ന് നടൻ സൂര്യ. എന്നാൽ താൻ സന്നദ്ധ പ്രവർത്തനങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിഘ്നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന താനാ സേർന്ത കൂട്ടം ജനുവരി പന്ത്രണ്ടിന് തീയറ്ററുകളിലെത്തും.ചിത്രം മികച്ച എന്റർടെയിനർ ആയിരിക്കുമെന്ന് സൂര്യ പ്രതീക്ഷ പ്രകടിപ്പിച്ചു. അക്ഷയ് കുമാർ നായകനായ ഹിന്ദി സിനിമ സ്പെഷ്യൽ 26ന്റെ റിമേക്കാണ് താനേ സേർന്ത കൂട്ടം.ദിനേഷ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച താനേ സേർന്ത കൂട്ടത്തിൽ അനിരുദ്ധാണ് സംഗീതസംവിധായകൻ.
