തിരുവനന്തപുരം: തലസ്ഥാനത്ത് ആസൂത്രിതമായ ആക്രമണണത്തിന് എസ്ഡിപിഐ നീക്കമെന്ന് കാട്ടാക്കട എംഎല്‍എ ഐ.ബി.സതീഷ്. കാട്ടാക്കടയിലേത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മുഖംമൂടി ആക്രമണത്തിന്‍റെ തുടര്‍ച്ചയെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാട്ടാക്കടയിൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്‍റുമായ ശശികുമാറിനെയായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓടിച്ച് വെട്ടിയത്. രാവിലെ ആറരയോടെയാണ് സംഭവം. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പരിക്കേറ്റ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.