ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ദില്ലിയിലെ അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, ആരാധനായലങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
അതേസമയം പാകിസ്ഥാന്‍ ഹൈക്കമിഷനിലെ 16 ഉദ്യോഗസ്ഥര്‍ കൂടി ചാരപ്രവര്‍ത്തനത്തില്‍ പങ്കാളികളായതായി ദില്ലി പൊലീസ് വ്യക്തമാക്കി. നേരത്തെ ചാരപ്രവര്‍ത്തനത്തിന് പിടിയിലായ പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തറിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.
അതിനിടെ രാജസ്ഥാനില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ബി എസ് എഫ് സേന വിന്യാസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചാരന്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയ പ്രദേശവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാജസ്ഥാനിലെത്തി.
