മെക്സികോ : വളരെ ചെറിയ പ്രായത്തില്‍ തന്റെ ജീവിതത്തിലുണ്ടായ കറുത്ത ദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി യുവതി. പന്ത്രണ്ടാം വയസില്‍ മെക്സിക്കന്‍ പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ അകപ്പെട്ട കാര്‍ല ജസിന്റ എന്ന യുവതിയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മെക്സിക്കോയിലും അമേരിക്കയിലെയും പെണ്‍വാണിഭ സംഘത്തിന്റെ ക്രൂരമുഖം വെളിച്ചത്ത് കൊണ്ടു വരുന്നതാണ് കാര്‍ലയുടെ തുറന്ന് പറച്ചില്‍.
ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ജീവിതമാണ് മെക്സിക്കോ അടിസ്ഥാനമാക്കിയുള്ള പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നശിക്കുന്നത്. ജനനശേഷം അമ്മ നിഷേധിച്ചത് മുതല്‍ തുടങ്ങിയതാണ് കാര്‍ലയുടെ ദുരിത ജീവിതം. അഞ്ചാമത്തെ വയസില്‍ അടുത്ത ബന്ധു കാര്‍ലയെ ദുരുപയോഗം ചെയ്ടു. പിന്നീട് 12ാമത്തെ വയസില്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായ കാര്‍ലയെ 16ാമത്തെ വയസില്‍ പോലീസ് രക്ഷപെടുത്തുകയായിരുന്നു.
തന്നെ ഉപദ്രവിച്ചവരില്‍ പോലീസുകരുണ്ടായിരുന്നുവെന്നും അവര്‍ ഭീകരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കാര്‍ല വ്യക്തമാക്കി. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ അവര്‍ കേബിളുകള്‍ കൊണ്ട് ഉപദ്രവിക്കുമായിരുന്നെന്നും കരയുന്നത് കാണുമ്പോള്‍ പരിഹസിക്കുമായിരുന്നെന്നും കാര്‍ല കൂട്ടിച്ചേര്‍ത്തു. നിലവില്‍ പെണ്‍വാണിഭത്തിനെതിരെയും പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപെട്ട് വരുന്നവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കാര്‍ല.
