വാഷിംഗ്ടണ്‍: ഗോള്‍ഡന്‍ ഗ്ലോബിലെ മസമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച് ഓഫ്‌റ വിന്‍ഫ്രെ നടത്തിയ പ്രസംഗം ജനമനസുകളില്‍ അത്രമേല്‍ആഴത്തില്‍ പതിഞ്ഞിരുന്നു. ഇത് വിന്‍ഫ്രെ അമേരിക്കന്‍ പ്രസിഡന്റാകണമെന്ന ക്യാപംയിന് കാരണവുമായി. എന്നാല്‍ വിന്‍ഫ്രെ മത്സരിച്ചാല്‍ താന്‍ പരാജയപ്പെടുത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ക്യാംപയിനോട് പ്രതികരിച്ചത്.
സ്ത്രീകളുടെയും ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഉന്നമനത്തെ കുറിച്ചായിരുന്നു വിന്‍ഫ്രെയുടെ പ്രസംഗം. ദാരിദ്രത്തെയും ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞവരെ പിന്തുണയ്ക്കുന്നതുമായിരുന്നു ആ പ്രസംഗം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ആഫ്രോ അമേരിക്കന്‍ വംശജയാണ് വിന്‍ഫ്രെ. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് വിന്‍ഫ്രെ ആലോചിക്കുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്രംപിന്റെ പ്രതികരണം.
