ഭോപ്പാല്‍: അപരിചിതനായ 23കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ശേഷം വിചിത്ര കാരണവുമായി പ്രതി. അഹമ്മദാബാദ് സ്വദേശിയായ റിതേഷാണ് മരിച്ചത്. ഞാനെന്തായാലും മരിക്കാന് പോവുകയാണ് അതുകൊണ്ട് തന്നെയും കൊന്നേക്കാം എന്ന് പറഞ്ഞായിരുന്നു പ്രതി ചവിട്ടിയിട്ടതെന്ന് റിതേഷിന്‍റെ സുഹൃത്ത് പറഞ്ഞു. 

അഹമ്മദാബാദില്‍ നിന്ന് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം മടങ്ങുകയായിരുന്നു പ്രതിയായ റിജു. എന്നാല്‍ റിജുവും റിതേഷും തമ്മില്‍ യാതൊരു മുന്‍പരിചയവും ഇല്ലെന്ന് ട്രെയിനില്‍ വച്ച് യാതൊരു പ്രശ്നവുണ്ടായിരുന്നില്ലെന്നും സുഹൃത്ത് സുമിത്ത് പറയുന്നു. 

സുമിത്തും റിതേഷും സുഹൃത്തിന്‍റെ കല്യാണം കൂടാനായി ഭോപ്പാലിലേക്കുള്ള യാത്രയിലായിരുന്നു. ട്രെയിനിന്‍റെ കവാടത്തില്‍ ഇരിക്കുകയായിരുന്നു ഇരുവരും ബാത്റൂമില്‍ പോയി തിരിച്ചുവന്ന റിജ്ജു യാതൊരു പ്രകോപനവുമില്ലാതെ റിതേഷിനെ ചവിട്ടി താഴെയിട്ടു. എന്താണെന്ന് മനസിലാകും മുമ്പ് എല്ലാ കഴിഞ്ഞിരുന്നെന്നും സുമിത്ത് പറഞ്ഞു. ഇയാള്‍ മാനസിക രോഗിയല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.