കാണ്‍പൂര്‍: ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായി എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പരാതി. കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിതാന്‍ശു എന്ന എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരാതിയില്‍ പെണ്‍കുട്ടിയുടെ 164 മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. സിതാന്‍ശുവും പരാതിക്കാരിയായ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷം മുന്‍പാണ് പരിചയപ്പെട്ടത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു.
കൂടുതല്‍ അടുത്തതോടെ ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ എത്തി കാണുന്നത് പതിവാക്കി. ഇവിടെ വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
