ജോഹട്ട്: അസമിലെ ജോഹട്ടിൽ ഇന്ത്യൻ എയർഫോഴ്സിന്റെ മൈക്രോലൈറ്റ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. വിമാനം പുറപ്പെട്ട് ഇരുപത് മിനിറ്റിന് പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല.
ജയ് പോള്‍ ജെയിംസ്, ഡി. വാട്ട്സ് എന്നിവരാണ് മരിച്ചത്. നിരീക്ഷണ പറക്കലിനിടെയായിരുന്നു സംഭവം. മജൂലി നദീ തീരത്തുള്ള സുമൊയ്മാറി ഗ്രാമത്തില്‍നിന്നാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
