ബീഹാര്‍:  ഗാസിയാവാദ്  റെയില്‍വേ ട്രാക്കില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.  മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തു.  റെയില്‍വേ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് മുകേഷ് ആണെന്ന് ഉറപ്പു വരുത്തുകയായിരുന്നു. 

സ്വകാര്യ പ്രശ്‌നങ്ങളാള്‍ ആത്മഹത്യ ചെയ്യുന്നവെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ദില്ലിയിലെ  ഹോട്ടല്‍ മുറിയിലുള്ള കുറിപ്പില്‍ നിന്നും ലഭിക്കുമെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നു.   മുകേഷ് ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചു വരികയായിരുന്നു. 2012 ബാച്ച് ഐഎഎഎസ് ഉദ്യോഗസ്ഥനാണ് മുകേഷ്.

മരണം ഏത് സമയത്താണ് എന്നതിനെ കുറിച്ച്  ഒരു വിവരം ലഭിച്ചിട്ടില്ലെന്ന പോലീസ് പറഞ്ഞു. മൃതദേഹം  പോസ്റ്റ് മോര്‍ട്ടത്തിനായി ഇന്ന് അയക്കും. മുകേഷ്  ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന വിവരം ഇയാളുടെ സുഹൃത്തില്‍ നിന്നും ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ മുകേഷിനെ അന്വേഷിച്ച് പോലീസ്  പശ്ചിമ ബംഗാളിലെ ഒരു മാളില്‍ എത്തിയെങ്കിലും അവിടെ കണ്ടെത്താനായിരുന്നില്ല. 

മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍  അവിടെ  നിന്ന് ഇറങ്ങി മെട്രോ റെയിവേ സ്‌റ്റേഷന് നേരെ നടക്കുന്നത് പോലിസിന് വിവരം ലഭിച്ചിരുന്നു.  സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.