ക്രൊയേഷ്യക്കെതിരെ തിരിച്ചടിച്ച് ഐസ്‌ലന്‍ഡ്

മോസ്‌കോ: ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തില്‍ ക്രൊയേഷ്യക്കെതിരെ തിരിച്ചടിച്ച് ഐസ്‌ലന്‍ഡ്‍. ക്രൊയേഷ്യന്‍ പ്രതിരോധ താരത്തിന്‍റെ കൈയില്‍ പന്ത് തട്ടിയതിന് റഫറി അനുവദിച്ച പെനാല്‍റ്റി ഗോളാക്കി സിഗര്‍സണ്‍ ആണ് ഐസ്‌ലന്‍ഡിന് സമനില നേടിക്കൊടുത്തത്. 

നേരത്തെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53-ാം മിനുറ്റില്‍ മിലാന്‍ ബദെല്‍ജായിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. ക്രൊയേഷ്യയുടെ ടീം പ്ലേ കണ്ട തകര്‍പ്പന്‍ ഗോളായിരുന്നു ഇത്. എന്നാല്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.