ഇടുക്കി: കളക്ടറേറ്റ് ഡോര്‍മറ്ററിയില്‍ താമസക്കാരായ ജീവനക്കാര്‍ ഇന്നലെ രാത്രി പരസ്പരം ഏറ്റുമുട്ടി. അവിവാഹിതരായ ജീവനക്കാര്‍ മാത്രം താമസിക്കുന്ന ഡോര്‍മറ്ററിയില്‍ രാത്രിയില്‍ ഒന്നിച്ച് മദ്യപിച്ച ശേഷമുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
പ്രകോപിതനായ ജീവനക്കാരനില്‍ ഒരാള്‍ മറ്റൊരാളെ കത്തിക്ക് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ജീവനക്കാര്‍ സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം. ഇടതുപക്ഷ യൂണിയനില്‍ പെട്ടവരാണ് പരസ്പരം ഏറ്റ് മുട്ടിയത്. കളക്ടറേറ്റിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരനും സംഘത്തില്‍ ഉണ്ട്.
പാലക്കാട് സ്വദേശിയായ ജീവനക്കാരന്‍ മില്‍ട്രി ക്യാന്റിനില്‍ നിന്നും ലഭിക്കുന്ന മദ്യം ഡോര്‍മിറ്ററിയിലെത്തിച്ച് സഹപ്രവര്‍ത്തകര്‍ക്ക് വിളബുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ എത്തിച്ച മദ്യം ജീവനക്കാര്‍ക്ക് വിളബുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവം ഒതുക്കി തീര്‍ക്കുവാന്‍ യൂണിയന്‍ നേതാക്കള്‍ രങ്കത്തിറങ്ങിയിട്ടുണ്ട്.
