കലക്ട്രേറ്റിൽ യോഗം: നിര്‍ണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കും
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടിയിലെത്തി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്കിനും കുറവുണ്ട്. ഈ സാഹചര്യത്തിൽ ഡാം തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും കെഎസ്ഇബിയുടെയും ശ്രമം.
എന്നാൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കേണ്ടത് അനിവാര്യമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. വൈദ്യുതി മന്ത്രി എംഎം മണി ഇന്ന് രാവിലെ വീണ്ടും ഡാം സന്ദര്‍ശിക്കും. തുടര്‍ന്ന് കലക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ നിര്‍ണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
