ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും വിലയിരുത്തൽ.
ഇടുക്കി: ഇടുക്കി ഡാം തുറന്നുവിടേണ്ടി വരുമോ എന്ന ആശങ്ക ഒഴിയുന്നു. 2396.20 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് . മഴയും ഡാമിലേക്കുള്ള നീരൊഴുക്കും നന്നായി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും വിലയിരുത്തൽ. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മഴ കുറഞ്ഞതിനാൽ ഈ പരിധിയിലെത്താൻ ദിവസങ്ങളെടുക്കും.
