ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 2393.16 അടിയായി ഡാമിലെ ജലനിരപ്പ് ഇപ്പോൾ. ഡാം തുറക്കാൻ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താൻ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തിൽ എം. എം മണി പറഞ്ഞു.
ഇടുക്കി: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 2393.16 അടിയായി ഡാമിലെ ജലനിരപ്പ് ഇപ്പോൾ. ഡാം തുറക്കാൻ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താൻ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തിൽ എംഎം മണി പറഞ്ഞു.
2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2400 അടിയിലെത്തുമ്പോൾ ഡാം തുറക്കാമെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആറ് ദിവസത്തിനുള്ളിൽ ഡാം തുറക്കേണ്ടി വരും. ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യമെന്നും 2400 അടിയിലെത്തുന്നതിന് മുമ്പ് തന്നെ ചെറിയ തോതിൽ വെള്ളം തുറന്നുവിടാനുമാണ് തീരുമാനമെന്ന് വൈദ്യുത മന്ത്രി എംഎം മണി വ്യക്തമാക്കി.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ സര്‍ക്കാര്‍, സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ചെറുതോണി ഡാമിന്‍റെ താഴെ മുതൽ കരിമണൽ വരെയുള്ള 30 കിലോ മീറ്ററോളം റവന്യൂ സംഘം സര്‍വ്വെ നടത്തി. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
