Asianet News MalayalamAsianet News Malayalam

ഇടുക്കി അണക്കെട്ട്: തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചേക്കും

ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാന്‍ നീക്കം. ജലനിരപ്പ് 2397 അടി ആയാൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻറിൽ 300 ഘന മീറ്ററായി കുറയ്ക്കാനാണ് നീക്കം. 

idukki dam water level update
Author
Idukki, First Published Aug 13, 2018, 1:20 PM IST

ഇടുക്കി: ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാന്‍ നീക്കം. ജലനിരപ്പ് 2397 അടി ആയാൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻറിൽ 300 ഘന മീറ്ററായി കുറയ്ക്കാനാണ് നീക്കം. എന്നാല്‍, ഷട്ടറുകള്‍ തല്‍ക്കാലം അടയ്ക്കില്ല.

പ്രദേശത്ത് ഇന്നും നാളെയും കനത്ത മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണിത് ഈ തീരുമാനം. റവന്യു-കെഎസ്ഇബി ഉദ്യോഗസ്ഥരോട് ജാഗ്രത തുടരാനും റവന്യുവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള യോഗത്തിൽ ധാരണയായി. നിലവില്‍ 2397.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി സർക്കാർ സംവിധാനങ്ങളെല്ലാം സർവസജ്ജരായി രംഗത്തുണ്ട്.

അതേസമയം, ചെറുതോണി അണക്കെട്ടിൽ നിന്ന് ജലം ഒഴുക്കിവിട്ടതോടെ ചെറുതോണി പാലം നാലു ദിവസമായി വെള്ളത്തിനടിയിലാണ്. പാലത്തിലൂടെയുള്ള ഗതാഗതം ഇല്ലാതായതോടെ മറുകരയെത്താൻ പാടുപെടുകയാണു നാട്ടുകാർ പറയുന്നു. ചെറുതോണി ടൗണിൽനിന്ന് നടന്നു പോകാമായിരുന്ന ഗാന്ധി നഗറിൽ ഇപ്പോൾ എത്തണമെങ്കിൽ പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത വഴികളിലൂടെ പോകണം. വഴിയടഞ്ഞതോടെ ജോലിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയിലാണെന്നു നാട്ടുകാർ പറയുന്നു.
 

Follow Us:
Download App:
  • android
  • ios