ഇന്നലെയാണ് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം എത്തിക്കുന്ന കനാട്ട് കൃഷ്ണൻ, സുശീല, ആർഷ, അർജുൻ എന്നിവരുടെ മൃതദേഹങ്ങൾ വൈകിട്ടോടെയാണ് കമ്പക്കാനത്ത് സംസ്കരിക്കുക. അതേസമയം കേസിന്‍റെ അന്വേഷണം പൊലീസ് ഊർജിതമാക്കി.

ഇടുക്കി: കമ്പക്കാനത്ത് കൂട്ടക്കൊലയ്‌ക്കിരയായ ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം എത്തിക്കുന്ന കനാട്ട് കൃഷ്ണൻ, സുശീല, ആർഷ, അർജുൻ എന്നിവരുടെ മൃതദേഹങ്ങൾ വൈകിട്ടോടെയാണ് കമ്പക്കാനത്ത് സംസ്കരിക്കുക. അതേസമയം കേസിന്‍റെ അന്വേഷണം പൊലീസ് ഊർജിതമാക്കി. 

ആദ്യഘട്ടത്തിൽ കൃഷ്ണന്‍റെയും കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ദിവസങ്ങളിൽ കൃഷ്ണന്‍റെ വീട്ടിലെത്തിയവരെയും പൊലീസ് തെരയുന്നുണ്ട്. കൃഷ്ണൻ ആഭിചാരക്രിയകൾ നടത്തിയിരുന്നെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട തകർക്കമാകാം കൊലപാതകത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.