വനം മന്ത്രി ഇടപ്പെട്ട്  ടീമിന് പുതുതായി വാഹനം അനുവദിച്ചു

ഇടുക്കി: ഇടുക്കിയില്‍ ജനവാസ മേഖലയില്‍ ഇനി വന്യജീവി ആക്രമണമുണ്ടായാല്‍ റാപിഡ് റെസ്‌പോണ്‍സ് ടീം ഇനി പറന്നെത്തും. ഇതിനായി റാപിഡ് റെസ്‌പോണ്‍സ് ടീമിന് സ്വന്തമായി വാഹനം അനുവദിച്ചു. ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം കൂടി വന്നതോടെയാണ് വനം വകുപ്പ് റാപിഡ് റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷമായിട്ടും ടീമിന് സ്വന്തമായി വാഹനം അനുവദിച്ചു നല്‍കിയിരുന്നില്ല. 

 അത്യാഹിതം ഉണ്ടായാല്‍ ടീമിന് സംഭവ സ്ഥലത്താന്‍ വകുപ്പിലെ മറ്റ് വാഹനങ്ങളെ ആശ്രയികാണാമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കുണ്ടള ആദിവാസി കുടിയില്‍ കാട്ടാന ശല്യം ഉണ്ടായപ്പോള്‍ ആര്‍.ആര്‍.ടീം എത്താന്‍ വൈകിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വനം മന്ത്രി ഇടപ്പെട്ടാണ് ടീമിന് പുതുതായി വാഹനം അനുവദിച്ചത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമയാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേത്യത്വത്തില്‍ ആനമുടി ഏജെന്‍സി മുഖേന വാഹനം എത്തിച്ചിരിക്കുന്നത്. 

ഇരവികുളം ദേശീയോദ്യാനത്തില്‍വെച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി വാഹനത്തിന്റെ താക്കോല്‍ ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണിന് കൈമാറി. ജനവാസ മേഖലയ്ക്ക് പുറമെ വനമേഖലയിലെ ഏതു ദുഷ്‌കരമായ വഴിയിലൂടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബൊലേറോ ക്യാമ്പെര്‍ വാഹനമാണ് നിരത്തില്‍ ഇറക്കിയിരിക്കുന്നത്. 

മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന ഗൂഡാര്‍വിള, ദേവികുളം, സൈലന്റുവാലി, ചിന്നക്കനാല്‍, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് വന്യമ്യഗങ്ങളുടെ ശല്യം വ്യാപകമായി ഉള്ളത്. കാട്ടനകളുടെ സാനിധ്യം മനസിലാക്കുന്നതിനും ജനവാസ മേഘലയില്‍ സെന്‍സറുകള്‍ സ്ഥാപിച്ചിരുന്നു. വനംവകുപ്പിന്റെ സ്‌പെഷില്‍ ടീമിന് വാഹനംകൂടി എത്തുന്നതോടെ അടിയന്തര പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് വനപാലകര്‍ പറയുന്നത്. പരുപാടയില്‍ ഇരവികുളം ദേശീയയോദ്യാനം റേഞ്ച് ഓഫീസര്‍ സന്ദീപ് എന്നിവര്‍ പങ്കെടുത്തു.