ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ മുന്‍കൈ എടുത്താല്‍, ഇന്ത്യ വേണ്ടെന്ന് പറയില്ല: രാജ്നാഥ് സിങ്

ദില്ലി: പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്താല്‍ ഇന്ത്യ മുഖംതിരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. തുടര്‍ന്ന് ചര്‍ച്ചകളുമായി മുന്നോട്ട് വന്നാല്‍ തീവ്രവാദത്തിനെതിരെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ പലവട്ടം ശ്രമം നടത്തിയെങ്കിലും പാകിസ്ഥാന്‍ സഹകരിച്ചില്ല. റമദാന്‍ കാലത്ത് വെടിനിര്‍ത്തലിന് ഇന്ത്യ മുന്‍കയ്യെടുത്തു. എന്നാല്‍ പാകിസ്ഥാന്‍ പലവട്ടം വെടിനിര്‍ത്തല്‍ ലംഘിച്ചു. തീവ്രവാദത്തിനെതിരായ പാകിസ്ഥാന്‍റെ എന്ത് നീക്കത്തിനും ഇന്ത്യ ഒപ്പമുണ്ടാകും. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്, അതുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും പാകിസ്ഥാനുമായി നടത്തില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.