എടപ്പാള്‍ പീഡനം റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്

കോട്ടയം:എടപ്പാള്‍ പീഡനക്കേസിൽ തെളിവുകള്‍ നൽകിയ തിയേറ്റര്‍ ഉടമയുടെ അറസ്റ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് തൃശൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്. തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി. അതേസമയം തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ നിയമപരമായ പാളിച്ചയില്ലെന്ന എസ്പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. ഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി നിയമോപദേശത്തിനയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എടപ്പാൾ പീഡനത്തില്‍ തിയറ്റ‍ർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുയും ഡിജിപി ഐജിയെയും എസ്‍പിയെയും ശാസിക്കുകയും ചെയ്തിരുന്നു.