ക്യാംപിലേക്കാവശ്യമായ വിവിധ സാധനങ്ങള്‍ കയറ്റി അയച്ചത്. മൈസൂര്‍,ബെംഗളൂര്‍,മംഗലാപുരം, കോയന്പത്തൂര്‍,നാഗര്‍കോവില്‍ എന്നിവടങ്ങള്‍ കേന്ദ്രീകരീച്ചാണ് ദുരിതാശ്വാസക്യാംപിലേക്കുള്ള വസ്തുകള്‍ ശേഖരിച്ചത്. 

ദില്ലി: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും നിലവിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കേരളത്തിലേക്ക് 15 ട്രക്ക് സാധനങ്ങള്‍ അയച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസക്യാംപുകളിലേക്കായാണ് ഇത്രയേറെ സാധനങ്ങള്‍ ശേഖരിച്ച് എത്തിച്ചത്. 

ഐഐഎമ്മില്‍ നിന്നും പഠിച്ചിറങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ നേതൃത്വത്തിലാണ് ക്യാംപിലേക്കാവശ്യമായ വിവിധ സാധനങ്ങള്‍ കയറ്റി അയച്ചത്. മൈസൂര്‍,ബെംഗളൂര്‍,മംഗലാപുരം, കോയന്പത്തൂര്‍,നാഗര്‍കോവില്‍ എന്നിവടങ്ങള്‍ കേന്ദ്രീകരീച്ചാണ് ദുരിതാശ്വാസക്യാംപിലേക്കുള്ള വസ്തുകള്‍ ശേഖരിച്ചത്. 

പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വ്യക്തിഗതസംഭാവനകള്‍ക്ക് പുറമേ കോര്‍പറേറ്റ് സ്പോണ്‍സര്‍ഷിപ്പിലൂടേയും ഫാര്‍മസ്യൂട്ടിക്കല്‍ കന്പനികളുടെ സഹകരണത്തിലൂടേയും ക്യാംപിലേക്കുള്ള അവശ്യവസ്തുകള്‍ ശേഖരിച്ചിരുന്നു.