മലപ്പുറം: പി.വി. അൻവർ എംഎൽഎ ചീങ്കണ്ണിപ്പാറയിൽ നിർമിച്ചിരിക്കുന്ന തടയണ അനധികൃതമെന്ന് ജില്ലാ കളക്ടർ. ആദിവാസികളുടെ ഭൂമി കൈയേറി എംഎൽഎ തടയണ നിർമിച്ചുവെന്നും കളക്ടർ. പട്ടികജാതി കമ്മീഷനു നൽകിയ റിപ്പോർട്ടിലാണ് കളക്ടർ ഇക്കാര്യം സൂചിപ്പിച്ചത്. റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തിങ്കളാഴ്ച കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കും. ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ നിർമാണം നടത്തിയതെന്നും മിച്ച ഭൂമി കേസ് അന്വേഷണം നടത്തുന്നുണ്ടെന്ന് കളക്ടർ റിപ്പോർട്ട് നൽകി.