2,22,385 നിയമലംഘകർ പിടിയിലായി
റിയാദ്: എട്ടു മാസത്തിനിടെ സൗദി അറേബ്യയിൽ പിടിയിലായത് 12 ലക്ഷത്തിലേറെ നിയമലംഘകർ. കഴിഞ്ഞ വർഷം നവംബർ 15 മുതൽ നടന്ന പരിശോധനകളിലാണ് 12,22,385 നിയമലംഘകർ പിടിയിലായതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ അതിര്‍ത്തി നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ച ഒരു ലക്ഷം പേരും ഉൾപ്പെടും. പിടികൂടിയ 322684 പേര ഇതിനകം നാടു കടത്തി. യാത്ര രേഖകൾ ശരിയാക്കുന്നതിനായി 174571 പേരുടെ വിവിരങ്ങൾ ബന്ധപ്പെട്ട എംബസികൾക്കും കോണ്‍സിലേറ്റുകള്‍ക്കും നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
