ലീഡ് കിട്ടിയപ്പോൾ അർജന്‍റീന അലസരായെന്ന് വിജയൻ

തിരുവനന്തപുരം: അർജന്‍റീന കഴിഞ്ഞേ ഐ എം വിജയന് മറ്റൊരു ടീമുള്ളു. ഭാര്യയ്ക്കും മക്കൾക്കും സുഹൃത്തുക്കൾക്കും
ഒപ്പം കളി കാണാനിരിക്കുമ്പോൾ ഇഷ്ടതാരം ലിയോണൽ മെസ്സിയും സംഘവും ജയിച്ച് കയറുമെന്ന് തന്നെയായിരുന്നു വിജയന്‍റെ പ്രതീക്ഷ. ഗ്രീസ്മാന്‍റെ ഗോളിന് ഫ്രാൻസ് മുന്നിലെത്തിയപ്പോൾ നിരാശനായിരുന്നു വിജയന്‍.

എന്നാല്‍ അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. ഒപ്പമെത്തിയപ്പോൾ വിജയന് സന്തോഷം നിയന്ത്രിക്കാനായില്ല. കളിമാറി മറിഞ്ഞു. അർജന്‍റീന മുന്നിലെത്തി. പിന്നെ ഫ്രാൻസും.ഒപ്പമെത്താനുള്ള അവസരങ്ങൾ പാഴാക്കിയപ്പോൾ വിജയന് സഹിക്കാനായില്ല. ലീഡ് കിട്ടിയപ്പോൾ അർജന്‍റീന അലസരായെന്ന് വിജയൻ പറഞ്ഞു.

പിന്നീട് മനോഹരമായി കളി പുറത്തെടുത്ത ഫ്രാന്‍സിന് മുന്നില്‍ അര്‍ജന്‍റീനയ്ക്ക് ഒന്നും ചെയ്യാനായില്ലെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.