Asianet News MalayalamAsianet News Malayalam

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ സമരം ശക്തമാക്കി ഐഎംഎ; ഓഗസ്റ്റ് എട്ടിന് മെഡിക്കൽ പണിമുടക്ക്

അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്ക്കരിച്ചുള്ള സമരത്തിനാണ് ഐഎംഎ ദേശീയ നേതൃത്വം ഇന്നത്തെ യോഗത്തിന് ശേഷം ആഹ്വാനം ചെയ്തിരിക്കുന്നത്.

ima  strengthens  stance on national medical commission bill
Author
Delhi, First Published Aug 4, 2019, 10:45 PM IST

ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരായ സമരം ശക്തമാക്കി ഐഎംഎ. ആഗസ്റ്റ് 8ന് രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്ക്കരിച്ചുള്ള സമരത്തിനാണ് ഐഎംഎ ദേശീയ നേതൃത്വം ഇന്നത്തെ യോഗത്തിന് ശേഷം ആഹ്വാനം ചെയ്തിരിക്കുന്നത്. 

മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും തീരുമാനിച്ചു. രാജ്യസഭ രണ്ട് ഭേദഗതികളോടെ പാസാക്കിയ മെഡിക്കൽ കമ്മീഷൻ ബിൽ നാളെ ലോക്സഭ വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാന ഘടകങ്ങൾക്കും ഇതു സംബന്ധിച്ച് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതെ സമയം മൂന്നു ദിവസമായി ദില്ലി എംയിസ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ റെസിഡൻറ് ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് റെസിഡന്‍റെ ഡോക്ടർമാരുടെ സംഘടന സമരം പിൻവലിച്ചത്.

Follow Us:
Download App:
  • android
  • ios