വാറ്റ് ഏര്‍പ്പെടുത്തുമെന്ന് ജി സി സി രാജ്യങ്ങള്‍ക്ക് സൂചന നല്കിയിട്ടുണ്ടെങ്കിലും എത്രയായാരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞ എണ്ണ വില ജി സി സി രാജ്യങ്ങളില്‍ ബാങ്കുകളുടെ പണലഭ്യതയെ ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. സ്വകാര്യമേഖലയിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായി. ജി സി സി രാജ്യങ്ങള്‍ക്ക് കരുതല്‍ ധനമുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് ഐ എം എഫ് അഭിപ്രായപ്പെട്ടു. എണ്ണവില ഉയര്‍ന്ന സമയത്ത് ജി സി സി രാജ്യങ്ങള്‍ കരുതല്‍ ധനമുണ്ടാക്കിയിരുന്നു. എന്നാല്‍ സാമ്പത്തിക രംഗത്ത് കൂടുതല്‍ ജാഗ്രതയും വിവിധവും കാണിക്കണമെന്നും ഐ എം എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതു നിക്ഷേപങ്ങളിലും മറ്റുമുള്ള അനാവശ്യചെലവ് ഒഴിവാക്കിയാല്‍ മൊത്ത ആഭ്യന്തര ഉദ്പാദനത്തില്‍ രണ്ട് ശതമാനം വരെ നേട്ടമുണ്ടാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുനിക്ഷേപ ചെലവ് കുറക്കുന്നതിനുപുറമെ പൊതുവേതന ചെലവുകളും കുറക്കണം. , സബ്‌സിഡ്കള്‍ ചുരുക്കണമെന്നും ഐ എം എഫ് പറയുന്നു. അതേസമയം വായ്പ നല്കുന്നതിനുള്ള വ്യവസ്ഥകള്‍ ബാങ്കുള്‍ കര്‍ശനമാക്കി. സൗദി ബാങ്കുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നതെന്നും മറ്റുരാജ്യങ്ങളിലെ ബാങ്കുകള്‍ വിദേശ സ്രോതസ്സുകളില്‍ നിന്നും സഹായം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.