ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് ഇന്ന് കൈമാറിയേക്കും

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെൻറ് നോട്ടീസ് പ്രതിപക്ഷം ഇന്ന് രാജ്യസഭാ അധ്യക്ഷന് കൈമാറിയേക്കും. നോട്ടീസിൽ 50 എംപിമാർ ഒപ്പു വച്ചു. കൂടുതൽ പാർട്ടികളുടെ സഹകരണം ഉറപ്പാക്കാനാണ് നോട്ടീസ് നല്കുന്നത് നീട്ടിവച്ചത്. ഇന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗം ചേർന്ന ശേഷമാകും നോട്ടീസ് കൈമാറുന്നതിൽ അവസാന തീരുമാനമെടുക്കുക. 

നോട്ടീസ് അധ്യക്ഷൻ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ലോക്സഭയിൽ ഇന്നും അവിശ്വാസ പ്രമേയം പരിഗണിക്കാനിടയില്ല. ബജറ്റ് സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെ ഇത് നീട്ടിക്കൊണ്ടു പോകാനാണ് സാധ്യത. കേന്ദ്രസർക്കാരിനെതിരെ മറ്റു പാർട്ടികളുടെ സഹകരണം തേടാൻ ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ഇന്ന് ദില്ലിയിൽ എത്തുന്നുണ്ട്.