കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പബ്‌ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായി സ്വദേശികളെ സ്വകാര്യ മേഖലയിലെ ഭരണപരമായ തസ്തികയില്‍ നിയമിക്കാനും നീക്കമുണ്ട്.
സര്‍ക്കാര്‍ മേഖല നൂറുശതമാനം സ്വദേശിവത്കരിക്കാനുള്ള ഗൗരവമായ നടപടികള്‍ ആരംഭിച്ചതായി, മാനവവിഭവശേഷി പൊതു അതോറിട്ടി
സ്ഥിരീകരിച്ചു. സ്വകാര്യ മേഖലയില്‍ ഭരണപരമായ തസ്തികകള്‍ വഹിക്കുന്ന വിദേശികള്‍ക്കുപകരം സ്വദേശികളെ ഘട്ടംഘട്ടമായി നിയമിക്കുമെന്ന്
അതോറിട്ടി വ്യക്തമാക്കി.
പ്രതിവര്‍ഷം പത്തുശതമാനംപേരെ നീക്കിയശേഷം അവര്‍ക്കു പകരം സ്വദേശികളെ നിയമിക്കും. പത്തുവര്‍ഷംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കുകയാണ് ഉദ്ദേശ്യം. തൊഴില്‍ വിപണിയെ പുനഃസംഘടിപ്പിക്കുകയും വ്യത്യസ്ത തൊഴിലുകള്‍ക്ക് സാങ്കേതിക നിലവാരം പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നതിനാണ് അതോറിട്ടി ലക്ഷ്യമിടുന്നത്.
30 ലക്ഷത്തില്‍ അധികം വിദേശികളാണ് രാജ്യത്തുണ്ട്.ഇതില്‍, സ്വകാര്യ മേഖലയില്‍ 18 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. ഇവരില്‍ 73,000
പേര്‍ മാത്രമാണ് സ്വദേശികള്‍.നിലവില്‍ നിരവധി സ്വദേശികള്‍ തൊഴിലിനായി സര്‍ക്കാറില്‍ അപേക്ഷ നല്‍കി കാത്തിരുക്കുന്നുമുണ്ട്.
