പനാജി: ഗോവയില്‍ പണംകൊടുത്തുള്ള ലൈംഗിക ബന്ധത്തിനും ആധാര്‍ നിര്‍ബന്ധമാണെന്ന് റിപ്പോര്‍ട്ട്. ഗോവയിലെ അനധികൃത മാംസ വ്യാപര ഏജന്‍റുമാരാണ് ഉപയോക്താക്കളോട് ആധാര്‍ ആവശ്യപ്പെടുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ ദില്ലി സ്വദേശികളായ യുവാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെയാണ് ഒരു ദില്ലി യുവാവ് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയത്. ഇവര്‍ നോര്‍ത്തന്‍ ഗോവയിലെ ഒരു ബീച്ചിന് ചേര്‍ന്ന ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു. അതിനിടയില്‍ ഇവരെ ഒരു ഏജന്‍റ് സമീപിക്കുകയും സെക്സില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരിന്നു.

ഫോണില്‍ക്കൂടിയാണ് ഏജന്‍റ് ബന്ധപ്പെട്ടത്. ഇയാള്‍ ആദ്യം തന്നെ യുവാക്കളുടെ നമ്പര്‍ പരിശോധിച്ചു. തുടര്‍ന്ന് യുവാക്കളോട് ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോ വാട്ട്സ്ആപ്പില്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞു. ഒപ്പം അവര്‍ താമസിക്കുന്ന റൂമിന്‍റെ താക്കോലുകളുടെ ഫോട്ടോകളും അയച്ച് കൊടുക്കാന്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ എതിര്‍പ്പ് പറഞ്ഞ യുവാക്കള്‍ അപകടം മണത്ത് ഇയാളുടെ പാശ്ചാത്തലം പരിശോധിച്ചു. പിന്നീട് ഇയാള്‍ എന്തിനാണ് ആധാര്‍ ചോദിക്കുന്നത് എന്ന് വ്യക്തമാക്കി. ഗോവയിലെ മാംസവ്യാപരത്തെ കുടുക്കാന്‍ വന്ന രഹസ്യപോലീസാണോ എന്ന് പരിശോധിക്കാനാണ് ആധാര്‍ ചോദിക്കുന്നത് എന്ന് ഇയാള്‍ വ്യക്തമാക്കിയെന്ന് യുവാക്കള്‍ പറയുന്നു. അതിനാല്‍ എല്ലാതരത്തിലും ഐഡി ചെക്കിംഗ് കഴിഞ്ഞ് മാത്രമേ സ്ത്രീകളെ ലഭ്യമാക്കുവെന്ന് ആ ഏജന്‍റ് പറയുന്നു.