മധ്യപ്രദേശിൽ ആൾക്കൂട്ടം കൊലപാതകം
ദില്ലി: മധ്യപ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് പ്രചരിപ്പിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള വാട്സ്ആപ്പ് സന്ദേശങ്ങളുടെ പേരിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. ഇന്നലെയാണ് യുവതിയുടെ മൃതദേഹം കാട്ടിൽ നിന്ന് കിട്ടിയത്.
അതിനിടെ രാജസ്ഥാനിലെ അൽവാറിൽ ആള്‍ക്കൂട്ട കൊലപാതകത്തിൽ പൊലീസിനും പങ്കെന്ന് ആരോപണമുയർന്നു. പരിക്കേറ്റ റക്ബര്‍ ഖാനെ സമയത്ത് പൊലീസ് ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് പരാതി ഉയർന്നു. ഇയാളെ ആശുപത്രിയിലെത്തിക്കും മുന്പ് പശുക്കളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് പരാതി.
ആള്‍ക്കൂട്ടം തല്ലു കൊണ്ട് അവശനായ റക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാതെ നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ വച്ചെന്നാണ് ആരോപണം. ദേഹം മുഴുവൻ ചെളിപുരണ്ട യുവാവിനെ കുളിപ്പിച്ചിട്ടാണ് വണ്ടിയിൽ കയറ്റാൻ പോലും പൊലീസ് തയ്യാറായത്.ആശുപത്രിയിലെത്തിക്കുന്നതിന് പകരം ചായ കുടിക്കാനും സമയം കണ്ടെത്തി. റക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കും മുന്പ് പശുക്കളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനാണ് പൊലീസ് ശ്രമിച്ചത്.ആള്‍ക്കൂട്ടത്തെ സന്തോഷിപ്പിക്കാൻ റക്ബര്‍ ഖാനെ പൊലീസും തല്ലിെയന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്.
പൊലീസിന്‍റെ വീഴ്ചയക്കകുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ രാജസ്ഥാൻ സര്‍ക്കാര്‍ നിയോഗിച്ചു. കോടതി അലക്ഷ്യത്തിന് രാജസ്ഥാൻ സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം 20ന് സൂപ്രീം കോടതി പരിഗണിക്കും. പൊലീസ് നടപടിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്ന് രാഹുൽ പരിഹസിച്ചു.എന്നാൽ പൊലീസിനെ കുറ്റപ്പെടുത്താനാവില്ലെന്നാണ് കേന്ദ്ര മന്ത്രി സി.എസ്ചൗധരിയുടെ പ്രതികരണം ഇതിനിടെ പശുവിനെ രാഷ്ട്രമാതാവായ പ്രഖ്യാപിക്കും വരെ അക്രമം തുടരുമെന്ന ഭീഷണിയുമായി തെലങ്കാനാ ബി.ജെ.പി എം.എല്‍യഎ രംഗത്തെത്തി.
മധ്യപ്രദേശിലെ സിങ്ര്ഗോളിയിലാണ് യുവതിയെ ആൾക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള വാട്സ്ആപ്പ് സന്ദേശങ്ങളുടെ പേരിൽ ശനിയാഴ്ചച്ചയായിരുന്നു ആക്രമണം. ഇന്നലെയാണ് യുവതിയുടെ മൃതദേഹം കാട്ടിൽ നിന്ന് കിട്ടിയത്.
